സുവർണ ജൂബിലിയിലേയ്ക്ക് പിഎസ്എൻഎം; സിഡി പ്രകാശനം
1577876
Tuesday, July 22, 2025 2:26 AM IST
നെടുമങ്ങാട്: സുവർണ ജൂബിലി ആലോഷങ്ങളുടെ ഭാഗമായി വെളിയന്നൂർ പിഎസ്എൻഎം യുപി സ്കൂൾ തയാറാക്കിയ 'പിഎസ്എൻഎം @ 50' എന്ന ആൽബത്തിന്റെ സിഡി നെടുമങ്ങാട് എഇഒ ബിനു മാധവൻ പ്രകാശനം ചെയ്തു. പിടിഎ മുൻ പ്രസിഡന്റ് എം. ഹരിഹരൻ അധ്യക്ഷനായി. പ്രഥമാധ്യാപിക ജി.ആർ. ശ്രീലേഖ, പിടിഎ വൈസ് പ്രസിഡന്റ് പ്രവീൺകുമാർ, സീനിയർ അസിസ്റ്റന്റ് എം.കെ. പ്രിയ, അധ്യാപകൻ എം.എം. ആദർശ് തുടങ്ങിയവർ സംസാരിച്ചു.
ആൽബത്തിലെ ഗാനങ്ങൾ രചിച്ചത് അധ്യാപകൻ ആദർശും ഗാനങ്ങൾ ആലപിച്ചത് അഞ്ചാം ക്ലാസിലെ ദേവികയുമാണ്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 പ്രവർത്തനങ്ങളാണ് സ്കൂൾ ആവിഷ്കരിച്ചിരിക്കുന്നത്.