ചിറ്റയത്ത്കോണം മേഖലയിൽ വെള്ളക്കെട്ട്: ബിജെപി പ്രതിഷേധം
1577880
Tuesday, July 22, 2025 2:26 AM IST
നെടുമങ്ങാട്: നഗരസഭയിലെ പേരയത്തു കോണം വാർഡിലെ ചിറ്റയത്ത്കോണം പ്രദേശത്തു മഴ സമയങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വാർഡ് കൗൺസിലർക്കും മുൻസിപ്പാലിറ്റി അധികൃതർക്കും നിരവധിതവണ പരാതി നൽകിയിട്ടും റോഡിൽ ഓട നിർമിക്കുകയോ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിനെ തുടർന്നു ബിജെപി പേരയത്തുകോണം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനം ബിജെപി പൂത്തൂർ ഏരിയ പ്രസിഡന്റ് ഡി.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം സോഷ്യൽ മീഡിയ കൺവീനർ മിഥുൻ സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രാജിദാസ് പരിയാരം, ബിജു പരിയാരം, എസ്.എൽ. പരാശരൻ തുടങ്ങിയവർ പങ്കെടുത്തു.