അഭയകേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നാലാമനെ എറണാകുളത്തു കണ്ടെത്തി
1577882
Tuesday, July 22, 2025 2:26 AM IST
പേരൂര്‍ക്കട: തമ്പാനൂരിലെ അഭയകേന്ദ്രത്തില്‍നിന്നു ഞായറാഴ്ച രാവിലെ കാണാതായ സംഘത്തിലെ നാലാമനെയും കണ്ടെത്തി. എറണാകുളം റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ 15-കാരനെ കണ്ടെത്തിയത്. 13 മുതല്‍ 15 വരെ വയസു പ്രായമുള്ള നാലുപേരാണ് അഭയകേന്ദ്രത്തിന്റെ മുന്‍വശത്തെ ഗേറ്റ് തുറന്നു രക്ഷപ്പെട്ടത്.
തമ്പാനൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടുപേരെ ശാസ്തമംഗലത്തുനിന്നും ഒരാളെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തുകയായിരുന്നു. നാലാമനായുള്ള അന്വേഷണത്തിനിടെയാണ് ഇയാള്‍ എറണാകുളത്തെ റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടെന്ന് അഭയകേന്ദ്രത്തിന്റെ എറണാകുളത്തെ ശാഖയില്‍ നിന്നു സന്ദേശം എത്തിയത്.