ജമന്തി-പച്ചക്കറി കൃഷി ആരംഭിച്ചു
1577871
Tuesday, July 22, 2025 2:26 AM IST
വെള്ളറട: വെള്ളറട ജംഗ്ഷന് സമീപത്ത് വെള്ളറട അക്ഷയ സെന്ററിന്റെ നേതൃത്വത്തില്‍ 47 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ജമന്തിയും, പച്ചക്കറി കൃഷിയും ആരംഭിച്ചു. ഞങ്ങളും പച്ചക്കറി കൃഷിയിലേക്ക് എന്ന പേരിലാണ് കൃഷി സംരംഭം ആരംഭിച്ചത്. ഇന്നലെ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം വെള്ളറട പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ജി. മംഗള്‍ ദാസ് നിര്‍വഹിച്ചു. വെള്ളറട അക്ഷയ സെന്റര്‍ മാനേജര്‍ ബിനുകുമാര്‍ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ ജെഫിന്, കൃഷി അസിസ്റ്റന്റ് സിന്ധു,അക്ഷയാ സെന്റര്‍ ജീവനക്കാരായ അജോബിനു, ശരണ്യ, സന്ധ്യ, ബിനിത, സിന്ധു, ജയലക്ഷ്മി, അനശ്വര, എഡിഎസ് അംഗം എസ്.ആര്. സുനിത, സിഡിഎസ് അംഗം ആര്.എസ്. സുനിത എന്നിവര്‍ നേതൃത്വം നല്കി. ഓണത്തിന് പച്ചക്കറി വിളവ് ലഭിക്കത്തക്ക വിധത്തിലും അത്തപ്പൂക്കളം ഒരുക്കാന്‍ ജമന്തി പൂ ലഭിക്കാന്‍ പാകത്തിനാണ് പാടശേഖരം ഒരുക്കി കൃഷി ആരംഭിച്ചത്.