യുവജന ദിനാഘോഷം നടത്തി
1577872
Tuesday, July 22, 2025 2:26 AM IST
ഫാത്തിമപുരം: ഫാത്തിമ മാതാ പള്ളിയിൽ കെസിവൈഎം യൂണിറ്റിന്റെ യുവജന ദിനാഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി ഫാ. കോസ്മോസ് തോപ്പിൽ കെസിവൈഎം പതാക ഉയർത്തി. തുടർന്നു വിശുദ്ധകുർബാന നടന്നു.
ഫാ. വിനീത് പോൾ വചന സന്ദേശം നൽകി. കെസിവൈഎം മുൻ രൂപത പ്രസിഡന്റ് ജോണി എം.എ. ഇന്ററാക്ടീവ് സെഷൻ ക്ലാസ് നയിച്ചു. ഉച്ചയ്ക്കു നടന്ന പൊതുസമ്മേളനം കെസിവൈഎം രൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം പുതുക്കുറിച്ചി ഫൊറോന ഡയറക്ടർ ഫാ. പ്രദീപ് ഒസിഡി, ഫൊറോനാ പ്രസിഡന്റ് സോജൻ ജോണി, ഫാത്തിമപുരം കെസിവൈഎം ആനിമേറ്റർ സിസ്റ്റർ സ്മിനി ന്യൂട്ടൻ, മുൻ ആനിമേറ്റർ സിസ്റ്റർ വിനീത പത്രോസ്, ഫാത്തിമ അജപാല കൺവീനർ ബിനു ജോൺ എന്നിവർ പങ്കെടുത്തു.