അഭിഭാഷകനെ മർദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിൽ
1577873
Tuesday, July 22, 2025 2:26 AM IST
കാട്ടാക്കട: അഭിഭാഷകനെ കടത്തിക്കൊണ്ടുപോയി മർദിച്ചു പണംതട്ടിയെടുത്തു എന്ന പരാതിയിൽ ഒരാളെ കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തു. മലയം കരിക്കറത്തലയ്ക്കൽ ജിനേഷ് ഭവനിൽ ജിനേഷ് ജയനെ (28)യാണ് കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തത്.
കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മണ്ണാംകോണം പുത്തൻവീട്ടിൽ അഡ്വ. ജെ. മുകേഷിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് ഇടപെട്ട സംഘമാണ് കാട്ടാക്കടയിലെ ബാറിലേക്ക് മുകേഷിനെ വിളിച്ചുവരുത്തിയശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചത്.