ബിഷപ് റവ. റൂബൻ മാർക്കിനെ അഭിനന്ദിച്ചു
1577868
Tuesday, July 22, 2025 2:17 AM IST
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ മുഖ്യരക്ഷാധികാരിയായ ബിഷപ് റവ. റൂബൻ മാർക്ക് സിഎസ്ഐ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആക്ടസ് നേതൃയോഗം അഭിനന്ദനം രേഖപ്പെടുത്തി.
ബിഷപ് ഡോ. ഉമ്മൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിഷപ്പുമാരായ മാത്യൂസ് മോർ സിൽവാനിയോസ്, റവ. മോഹൻ മാനുവൽ, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, റവ. ജയരാജ്, സാജൻ വേളൂർ, നിബു ജേക്കബ് വർക്കി, പ്രഫ. ഷേർളി സ്റ്റുവാർട്ട്, പ്രമീള, ഡെന്നിസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റിൽ ബിഷപ്പ് റൂബൻ മാർക്കിനു തിരുവനന്തപുരത്തും കൊല്ലത്തും സ്വീകരണം നൽകും.