തരിശുഭൂമിയില്‍ പച്ചക്കറിത്തോട്ടം
1577331
Sunday, July 20, 2025 6:39 AM IST
മെഡിക്കല്‍കോളജ്: ചെറുവയ്ക്കല്‍ പേപ്പര്‍മില്‍ റോഡിനു സമീപം വര്‍ഷങ്ങളായി തരാശായികിടന്ന രണ്ടേക്കർ ഭൂമിയിൽ ഉള്ളൂര്‍ കൃഷിഭവന് പച്ചക്കറിത്തോട്ടം ഒരുക്കുന്നു. ഇതിന്റെ ഉദ്ഘാടനം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മേരി കെ. അലക്സ് നിര്‍വഹിച്ചു. ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ ഷീന പദ്ധതിവിശദീകരണം നടത്തി.
കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയില്‍നിന്നും കൃഷിവിജ്ഞാന വ്യാപന വിഭാഗം മേധാവിയായി വിരമിച്ച ഡോ. വി.ബി പത്മനാഭന്, ഫാം ജേണലിസ്റ്റ് സുരേഷ് മുതുകുളം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. മുളക്, തക്കാളി, വെണ്ട, വഴുതന, കത്തിരി, പയര്‍, പടവലം, വെള്ളരി, ചീര, അഗത്തി ചീര, കറിവേപ്പില എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. കൃഷി അസി. ഡയറക്ടര്‍ ആര്. റിയാസ് ആശംസകള്‍ അര്‍പ്പിച്ചു.