മേയര്‍ക്ക് ജയിലിലേക്ക് പോകേണ്ട സാഹചര്യം: ശോഭസുരേന്ദ്രന്‍
1577319
Sunday, July 20, 2025 6:33 AM IST
തിരുവനന്തപുരം: നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനും ആവരെ സഹായിക്കുന്ന പലര്‍ക്കും ജയിലിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്.
നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ അനധികൃത നിയമനത്തിനെതിരേ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. അനധികൃതമായി കത്തെഴുതി നിയമനം നടത്തേണ്ടതെങ്ങനെയെന്നു ഡോക്ടറേറ്റ് എടുത്ത ആളാണ് നഗരസഭാ മേയര്‍. ഇന്ന് ആര്യ മാത്രമല്ല ശിവന്കുട്ടിവരെ ഭയപ്പാടോടു കൂടിയാണ് ബിജെപിയെ നോക്കുന്നത്.
നഗരസഭയുടെ ഭരണത്തിലേക്ക് ബിജെപി വരുന്നതു വരെ മാത്രമെ അഴിമതി നിറഞ്ഞ സിപിഎം ഭരണകര്‍ത്താക്കള്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ സാധിക്കൂ. അതു കഴിഞ്ഞാല്‍ അവരുടെ സ്ഥാനം ജയിലിലാണെന്നും അവര്‍ പറഞ്ഞു.
സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന് അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എം.വി. അഞ്ജന, മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സി.ശിവന്‍കുട്ടി, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.