പുതിയകാലത്തെ വിദ്യാർഥികൾ നിർമിത ബുദ്ധിയോടൊത്ത് പ്രവർത്തിക്കണം: സബ്കളകർ
1577320
Sunday, July 20, 2025 6:33 AM IST
തിരുവനന്തപുരം: നിർമിത ബുദ്ധിയോടൊത്തു വിമർശന ബുദ്ധിയോടെ പ്രവർത്തിക്കുന്നവരായി വിദ്യാർഥികൾ മാറണമെന്നു തിരുവനന്തപുരം സബ്കളക്ടർ ഒ.വി. ആൽഫ്രഡ്. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡി സ്കൂളിൽ മെറിറ്റ് അവാർഡ് വിതരണ ചടങ്ങായ "എക്സലൻസിയ 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
സ്കൂളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ വിദ്യാർഥികളെയും ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ചടങ്ങിൽ ആദരിച്ചു. അഭിനേത്രിയും സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ കൃഷ്ണപ്രിയ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ജോൺസൻ ജോസഫ്, ലോക്കൽ മാനേജർ ഫാ. തോമസ് കയ്യാലയ്ക്കൽ, പ്രിൻസിപ്പൽ ഫാ. നെൽസൻ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റജി ലൂക്കോസ്, പിടിഎ പ്രസിഡന്റ് മുരളീദാസ്, മദർ പിടിഎ പ്രസിഡന്റ് എം.എസ്. സജിനി, രേണുകാദേവി, സാറാ സൂസൻ തോമസ്, ആർട്ട്സ് ക്ലബ് സെക്രട്ടറി എബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.