കർഷക കോൺഗ്രസ് പ്രതിഷേധിച്ചു
1577329
Sunday, July 20, 2025 6:39 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ ഹരിത കർമസേനയ്ക്ക് വീടുകളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു വസ്തുക്കളും കൊണ്ടുപോകാനായി നൽകിയ രണ്ടുവർഷം മാത്രം പഴക്കമുള്ള ലക്ഷങ്ങൾ വിലയുള്ള വാഹനം നശിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് 2022 - 23 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. പഞ്ചായത്ത് ഭരണസമിതിക്കെതിരെ കർഷക കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനത്തിൽ റീത്ത് വച്ചും കരിങ്കൊടി കെട്ടിയും പ്രതിക്ഷേധിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനാട് ജോയിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാട് സുരേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റുമാരായ ഹുമയൂൺകബീർ, വേട്ടം പ്പള്ളി സനൽ, യുഡിഎഫ് ചെയർമാൻ അജയകുമാർ, ആനാട് ഗോപകുമാർ, വേങ്കവിള സുരേഷ്, എം. എൻ. ഗിരി, വാമനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ജോയി, മുരളീധരൻ നായർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖില, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ് ആർ. നായർ എന്നിവർ പ്രസംഗിച്ചു.