വാർഷിക സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
1577323
Sunday, July 20, 2025 6:33 AM IST
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കണ്ടറി സ്കൂളിലെ വാർഷിക സ്പോർട്സ് മീറ്റ് 2025-26 അന്താരാഷ്ട്ര ഖോ ഖോ പ്ലേയർ എസ്. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സിറിയക്ക് മഠത്തിൽ സിഎം ഐ സ്കൂൾ പതാക ഉയർത്തുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. സ്പോർട്സ് കൗൺസിലർ മാസ്റ്റർ എം.ആർ. ആരോമൽ, സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ചാക്കോ പുതുകുളം സിഎംഐ അതിഥിക്കു സ്നേഹോപഹാരം സമ്മാനിച്ചു.
പിടിഎ പ്രസിഡന്റ് പ്രേംജിത്ത് പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു.