ഗ്യാസ് കുറ്റികളും വാഴക്കുലയും മോഷ്ടിച്ച യുവാവ് പിടിയിൽ
1577715
Monday, July 21, 2025 7:17 AM IST
നെയ്യാർഡാം: ഗ്യാസ് കുറ്റികളും വാഴക്കുലകളും മോഷ്ടിച്ച യുവാവിനെ തൊണ്ടിയോടെ പിടികൂടി. ഊരൂട്ടമ്പലം സ്വദേശിയായ മണികണ്ഠനെ(44) യാണ് അറസ്റ്റ് ചെയ്തത്. നെയ്യാർഡാം പോലീസ് സംഘം പട്രോളിംഗിനിടെ അന്പൂരിയിൽനിന്നും കുട്ടമലവഴി വരവേ വാഴിച്ചൽ ജംഗ്ഷനിൽ സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്.
മണികണ്ഠൻ രണ്ടു കുറ്റി ഗ്യാസുകളും ഒരു വാഴക്കുലയുമായി പോലീസ് ജീപ്പിനുമുന്നിലേക്കു വന്നിറങ്ങുകയായിരുന്നു. സംശയം തോന്നിയ പോലീസ് സംഘം സ്കൂട്ടർ തടഞ്ഞു നിർത്തി വണ്ടിയുടെ താക്കോൽ ഊരിയെടുത്തു പരിശോധിച്ചപ്പോഴാണ് നമ്പർ പ്ലേറ്റ് പ്ലാസ്റ്റിക് സ്റ്റിക്കർ വെട്ടി ഒട്ടിച്ചുവെച്ച് മാറ്റിയിരിക്കുകയാണെന്ന് മനസിലായത്.
തുടർന്നാണ് ഗ്യാസ് കുറ്റികൾ പ്രദേശത്തെ രണ്ടു വീടുകളിൽനിന്നും മോഷ്ടിച്ചതാണെന്നും വാഴക്കുല മറ്റൊരു വീട്ടിൽനിന്നു മോഷ്ടിച്ചതാണെന്നും വ്യക്തമായത്. തുടർന്നു അറസ്റ്റ് രേഖപ്പെടുത്തി.