വ്യാപാരിയുടെ കുടുംബത്തിന് ധനസഹായം കൈമാറി
1577713
Monday, July 21, 2025 7:17 AM IST
നെയ്യാറ്റിന്‍കര: മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിനു സഹായഹസ്തവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ്. നെയ്യാറ്റിന്‍കര ആലുംമൂട്ടില്‍ റെഡിമെയ്ഡ് സെന്റര്‍ ഉടമ മനോഹര്‍ ജഫേഴ്സണിന്റെ കുടുംബത്തിനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് പത്തു ലക്ഷം രൂപയുടെ ധനസഹായം നല്‍കിയത്.
യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ധനസഹായ വിതരണം നിര്‍വഹിച്ചു. ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനവും ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ മക്കള്‍ക്ക് അനുമോദനവും മറ്റു വ്യാപാര സംഘടനകളിൽ നിന്ന് ഏകോപന സമിതിയിൽ ചേർന്നവർക്ക് അംഗത്വ വിതരണവും ഇതോടൊപ്പം നടന്നു.
ജോഷി ബാനു, ഷിറോസ്ഖാൻ, വെള്ളറട രാജേന്ദ്രൻ, ഉദിയൻകുളങ്ങര ശ്രീകുമാർ, ആന്റണി അലൻ, അരുൺ സരയു, ശ്രീധരൻനായർ, കൃഷ്ണൻനായർ, വേണുഗോപാൽ, സുലൈമാൻ, ചൈതന്യലാൽ എന്നിവർ പ്രസംഗിച്ചു.