ചെറുപുഷ്പ മിഷന് ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം
1577326
Sunday, July 20, 2025 6:33 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ഫൊറോന ചെറുപുഷ്പ മിഷന് ലീഗിന്റെ 2025-26 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ ഫൊറോനതല സംഗമമായ "ഏയ്ഞ്ചല്‍സ് മീറ്റ്' ഉദ്ഘാടനവും ലൂര്‍ദ് ഫൊറോന വികാരി റവ. ഡോ. ജോണ്‍ തെക്കേക്കര നിര്‍വഹിച്ചു.
മിഷന് ലീഗ് ഫൊറോന ഡയറക്ടര്‍ ഫാ.ബിജോ അരഞ്ഞാണിയില്‍, ഫൊറോന ജോയിന്റ് ഡയറക്ടര്‍ സി. ഡോണാ ജോസഫ്, ഓര്‍ഗനൈസിംഗ് ജോയിന്റ് സെക്രട്ടറി ജോണ്സണ്, ഫൊറോന ആനിമേറ്റര്‍ അഡ്വ. ജോണ്സണ് കെ. ജയിംസ്, ഫൊറോന പ്രസിഡന്റ് അന്നാ മരിയ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫൊറോന ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ജോ മാത്യു പാണനാല്‍ നന്ദി പറഞ്ഞു.