കര്‍മല മാതാമല തിരുനാള്‍ സമാപിച്ചു
1577325
Sunday, July 20, 2025 6:33 AM IST
വെള്ളറട: കര്‍മ്മല മാതാമല തിരുനാള്‍ സമാപിച്ചു. പരിശുദ്ധ മറിയം സമാധാനത്തിന്റെ രാഞ്ജി എന്നതായിരുന്നു തിരുനാള്‍ സന്ദേശം. തെക്കന്‍ കുരിശുമല സംഗമ വേദിയില്‍ നിന്നും മാതാ മലയിലേയ്ക്കു നടന്ന ജപമാല പദയാത്രയില്‍ നൂറു കണക്കിനു പേര് പങ്കെടുത്തു.
മാതാ സന്നിധിയില്‍ ജപമാല, ലിറ്റിനി, നൊവേന, മരിയന്‍ പ്രഭാഷണം എന്നിവയും നടന്നു. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ആനപ്പാറ ഇടവക സഹവികാരി ഫാ. അരുണ്‍ പി. ജിത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്നു പരിശുദ്ധ കര്മലമാതാവിനോടുള്ള വണക്ക പ്രാര്‍ഥനയും സമാപനാ ആശീര്‍വാദവും നടന്നു. തെക്കന്‍ കുരിശുമല സംഗമവേദിയില്‍ നടന്ന സ്നേഹവിരുന്നില്‍ നിരവധി പേര് പങ്കെടുത്തു. തീര്‍ഥാടന കമ്മിറ്റി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.