ആനി മസ്ക്രീൻ ചരമവാർഷികം ആചരിച്ച് കെഎൽസിഎ
1577321
Sunday, July 20, 2025 6:33 AM IST
തിരുവനന്തപുരം: ആനി മസ്ക്രീനെ പോലുള്ള നിരവധി വനിതകൾ വളർന്നു വരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്. കെഎൽസിഎ സംഘടിപ്പിച്ച ആനി മസ്ക്രീന്റെ 62-ാമത് ചരമവാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആദ്യ വനിതാമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോകസഭാംഗവും, ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പുവച്ച വനിത കൂടിയായ ആനി മസ്ക്രീന്റെ ചരിത്രം ഇന്നത്തെ തലമുറ മറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാട്രിക് മൈക്കൾ അധ്യക്ഷത വഹിച്ചു.
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സണ് എലിസബത്ത് അസീസി, ഫാ. ബീഡ് മനോജ് അമാദോ, സുരേഷ് സേവ്യർ, ഫാ. സെബാസ്റ്റ്യൻ, ആന്റണി ഗ്രേഷ്യസ്, ജോർജ് എസ്. പള്ളിത്തറ, ടി.എസ്. ജോയി, മേരിപുഷ്പം, ഡോളി ഫ്രാൻസിസ്, യേശുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.