"എന്റെ കൃഷി എന്റെ ഭക്ഷണം' കാന്പയിൻ
1577717
Monday, July 21, 2025 7:18 AM IST
കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ എന്റെ കൃഷി എന്റെ ഭക്ഷണം കാന്പയിനു തുടക്കമായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. ഗിരി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടൻ, ജ്യോതിഷ് വിശ്വംഭരൻ, എ. വിജയകുമാരൻ നായർ, എസ്. സുരേഷ് കുമാർ, കെ.വി. അശോകൻ, ടി. ഓമന, അനിൽ ചാന്ദ്രമൂഴി തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ദിവസങ്ങളിലായി പച്ചക്കറി വിത്തുകൾ, നടീൽ വസ്തുക്കൾ, കൃഷിരീതി വിവരിക്കുന്ന ലഘുലേഖകൾ എന്നിവയുടെ വിതരണം, പഠന പരിപാടികൾ, അടുക്കളത്തോട്ട മത്സരം, രചനാ മത്സരങ്ങൾ എന്നിവ നടക്കും.