ഇവനോ ക്വിസ്: സെന്റ് ഗൊരേത്തീസ് സ്കൂളിനു ചാമ്പ്യൻഷിപ്പ്
1577702
Monday, July 21, 2025 7:07 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഇവാനോ ക്വിസിൽ നാലാഞ്ചിറ സെന്റ് ഗൊരേത്തീസ് സ്കൂൾ ചാമ്പ്യൻഷിപ്പുനേടി. സഭാ സ്ഥാപകൻ ധന്യൻ മാർ ഈവാനിയോസിന്റെ സ്മരണക്കായിട്ടാണ് എല്ലാ വർഷവും ഇവാനോ ക്വിസ് സംഘടിപ്പിക്കുന്നതെന്നു പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു.
നാലാഞ്ചിറ സെന്റ് ഗൊരേത്തീസ് സ്കൂൾ, കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോൺസ് സ്കൂൾ, അബൽ, നവജീവൻ ബഥനി വിദ്യാലയ, നാലാഞ്ചിറ, നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ ഒന്നുമുതൽ അഞ്ചു വരെ സ്ഥാനങ്ങൾക്ക് അർഹത നേടി. സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു.
ബഥനി തിരുവനന്തപുരം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാന്ദ്ര സമ്മാനദാനം നിർവഹിച്ചു. പ്രമുഖ സ്പിരിച്വൽ ക്വിസ് മാസ്റ്റർ ഫാ. ജോബിൻ, കൺവീനർ അജുമോൻ, വൈസ് പ്രിൻസിപ്പൽ ആർ.സി. അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ എന്നിവർ പ്രസംഗിച്ചു.