പ്രേം സിംഗേഴ്സ് ഏഴാമത് ഗാനസന്ധ്യ സംഘടിപ്പിച്ചു
1577874
Tuesday, July 22, 2025 2:26 AM IST
തിരുവനന്തപുരം: പ്രേംനസീറെന്ന മഹാനടനെ വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് ആ നടന്റെ മഹത്വമെന്തെന്നു മനസിലാക്കുവാന്‍ ചരിത്രം പഠിക്കണമെന്നും ഇന്നും എക്കാലവും ആരാധകരുടെ മനസുകളില്‍ ആ നടന് ജീവിക്കുന്നു വെന്നും ഗായകന് ജി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ഒരൊറ്റ പ്രാവശ്യം അടുത്തറിയാന്‍ സാധിച്ച തനിക്ക് പ്രേംനസീര്‍ സമ്മാനിച്ച പേന ഇന്നും അമൂല്യനിധിയായി കാത്തുസൂക്ഷിക്കുന്നുവെന്നും പ്രേംനസീര്‍ സുഹൃത് സമിതി ഒരുക്കിയ പ്രേം സിംഗേഴ്സ് ഏഴാമത് പ്രതിമാസ ഗാനസന്ധ്യ ഉദ്ഘാടനം ചെയ്ത് വേണുഗോപാല്‍ വെളിപ്പെടുത്തി.
സാഹസിക സ്നേക്ക് കാച്ചർ റോഷ്നി, മ്യുസിഷ്യന്‍ ഡോ. വേണുഗോപാലന്‍ നായര്‍, എന്‍ആര്‍ഐ. പ്രതിഭകളായ എം.കെ. സൈനുലാബ്ദീന്, എം.എച്ച്. സുലൈമാന്‍, നാസര്‍ കിഴക്കതില്‍, ഗായകരായ രാധികാ നായര്‍, സുന്ദരേശന്, ഐശ്വര്യ നായര്‍ , കെ. സോമനാഥന് , ജയകുമാരി എന്നിവര്‍ക്ക് പ്രേംനസീര്‍ പുരസ്കാരങ്ങള്‍ ഗായകന് വേണുഗോപാല്‍ സമര്‍പ്പിച്ചു.
ചലച്ചിത്ര താരം മായാ വിശ്വനാഥ് ഓണനിലാവ് ബ്രോഷര്‍ പ്രകാശനം ചെയ്തു. സസ്നേഹം ജി. വേണുഗോപാല്‍ ചാരിറ്റി അഡ്മിന് ഗിരീഷ്, സമിതി കൊല്ലം ചാപ്റ്ററിലെ സുള്‍ഫിക്കര്‍, ദിലീപ് റെയ്മണ്ട്, സംസ്ഥാന സമിതിയിലെ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്, ഡോ. വാഴമുട്ടം ചന്ദ്രബാബു, ജി. അജിത് കുമാര്‍, റഹിം പനവൂര്‍, ഗോപന് ശാസ്തമംഗലം എന്നിവര്‍ സംസാരിച്ചു. പ്രേംസിംഗേഴ്സ് ഗായകരുടെ സംഗീത സന്ധ്യയും ഉണ്ടായിരുന്നു.