ഹൈടെക് ക്ലാസ് മുറികളുടെയും പാർക്കിന്റെയും ഉദ്ഘാടനം
1577879
Tuesday, July 22, 2025 2:26 AM IST
നെടുമങ്ങാട്: ചാങ്ങ ഗവ. എൽപിഎസ് ഹൈടെക് ക്ലാസ് മുറികളുടെയും പാർക്കിന്റെയും ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എസ്.ടി. പ്രീത അധ്യക്ഷത വഹിച്ചു. ഫണ്ട് വിനിയോഗിച്ച് കിംസ് ഹെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ് ആൻഡ് സ്പൈസ് റിട്രീറ്റ് ഹോസ്പിറ്റാലി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സ്കൂളിലെ കുട്ടികൾക്കായി പാർക്കും ഹൈടെക് ക്ലാസ് മുറികളും സജ്ജീകരിച്ചത്.
എംപിടിഎ പ്രസിഡന്റ് സൂര്യ, എസ്എംസി ചെയർമാൻ വിശാന്ത് കുമാർ, എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക എം.കെ. ഗീത സ്വാഗതവും സിഎസ്ആർ സ്റ്റാഫ് സെക്രട്ടറി എസ്. ബിന്ദു നന്ദിയും പറഞ്ഞു.