ജനകീയ ശുചീകരണ കാമ്പയിന് തുടങ്ങി
1577878
Tuesday, July 22, 2025 2:26 AM IST
വെള്ളറട: വെള്ളറട പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ശുചീകരണ കാമ്പയിന് പഞ്ചായത്തുതല ശുചീകരണ പരിപാടിക്കു തുടക്കമായി. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജയന്തിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ശ്യാം, ലീല, പഞ്ചായത്ത് സെക്രട്ടറി സുജിത്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മസേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ക്കറ്റിനു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തു.