ഉന്നത വിജയികളെ കെസിസി അനുമോദിച്ചു
1577881
Tuesday, July 22, 2025 2:26 AM IST
തിരുവനന്തപുരം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തിരുവനന്തപുരം ജില്ലാ എഡ്യൂക്കേഷന്‍ കമ്മീഷന്റെയും ചില്‍ഡ്രന്‍സ് കമ്മീഷന്റെയും നേതൃത്വത്തില്‍ ഈ വര്‍ഷം എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് അനുമോദനം നല്കി.
കരമന സിഎസ്ഐ സഭയില്‍ നടന്ന സമ്മേളനത്തില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാ ബിഷപ്പ് മാത്യൂസ് മോര് സില്‍വാനിയോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഫെല്ലോഷിപ്പ് ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന് ഉദ്ഘാടനം ചെയ്തു.
കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണത്തിനു തുടക്കം കുറിച്ചു.
സിഎസ്ഐ ബിഷപ്പ് കമ്മിസറി റവ. ഡോ. ജെ. ജയരാജ് ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ എസ്.ജെ. അമ്രിന് ക്രിസ്സിനെ അഭിനന്ദിച്ചു. ബിഎഫ്എം ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ജില്ലാ പ്രസിഡന്റ് ഫാ. എ. ആര്. നോബിള്‍, സെക്രട്ടറി റവ. ഡോ. എല്‍.ടി. പവിത്രസിംഗ്, സഭാ ശുശ്രൂഷകന് ഡി. എസ്. അരുണ്‍, എഡ്യൂക്കേഷന്‍ കമ്മീഷന് ചെയര്മാന് ജെ.വി. സന്തോഷ്, ചില്‍ഡ്രന്‍സ് കമ്മീഷന് ചെയര്മാന് റവ. വിമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വി.ബി.എസ്. ഫോളോഅപ്പ് മീറ്റിംഗ് റവ. ഷെറി എസ്. റോബര്‍ട്ട് നേതൃത്വം നല്കി.