നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇന്നോവ കാർ ഇടിച്ചുകയറി അപകടം
1577877
Tuesday, July 22, 2025 2:26 AM IST
കണ്ടല: ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചു അപകടം. ഈ സമയം ഇതുവഴി നടന്നുപോയ മൂന്നു വിദ്യാർഥികൾ രക്ഷപെട്ടതു തലനാരിഴയ്ക്ക്.
ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ ടയർ ഇളകി നൂറുമീറ്ററിലധികം ദൂരം തെറിച്ചുപോയി. വാഹനം ഓടിച്ച ആൾ ഉൾപ്പെടെ നാലുപേരെ മാറനല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ടലയിലായിരുന്നു സംഭവം. കാട്ടാക്കട ഭാഗത്തുനിന്നും എത്തിയ ഇന്നോവ കാറാണ് അപകടമുണ്ടായത്.
നിയന്ത്രണം തെറ്റിയ ഇന്നോവ കാർ റോഡ് വശത്തെ വീടിന്റെ മതിലിൽ ഇടിച്ചശേഷമാണ് ടിപ്പറിന്റെ മുന്നിൽ ഇടിച്ചത്. ഈ സമയമാണ് ടയർ ഇളകി തെറിച്ചതും സമീപത്തു കൂടെ വിദ്യാർഥികൾ കടന്നു പോയതും. സംഭവത്തിൽ ആളപായം ഇല്ല.