കാളങ്ങാലി മദ്രസ-പനോംവയൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്
1243293
Saturday, November 26, 2022 12:05 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് രണ്ടാം വാർഡ് ഉൾപ്പെടുന്ന കാളങ്ങാലി മദ്രസ-പനോംവയൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമുയർത്തി പ്രദേശവാസികൾ.
വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ഏറ്റെടുത്ത റോഡ് ടാറിംഗ് നടത്താതെ മൺറോഡായി തന്നെ കിടക്കുകയാണെന്നാണ് ആക്ഷേപം. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിൽ യാത്ര ദുസഹമാണ്.
500 മീറ്ററിലധികം ദൂരം വരുന്ന റോഡിലൂടെ മദ്രസയിൽ പോകുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് കാൽനടയാത്ര പോലും പ്രയാസമാണെന്നാണ് ആക്ഷേപം. റോഡിന്റെ ദുരവസ്ഥ മൂലം ഇതുവഴി ടാക്സി വാഹനങ്ങൾ ഓടാൻ മടി കാട്ടുകയാണെന്നും പറയുന്നു. ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.