കര്‍ഷകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: ജനതാദള്‍ എസ്
1262898
Sunday, January 29, 2023 12:08 AM IST
കൊടുവള്ളി: കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം മൂലം വ്യാപകമായ രീതിയില്‍ കൃഷി നശിച്ചു കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും ജനതാദള്‍ എസ് കൊടുവള്ളി നിയോജകമണ്ഡലം കണ്വന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിലുള്ള ഇന്‍ഷ്വറന്‍സ് സംവിധാനത്തില്‍ കൃത്യമായ നഷ്ടപരിഹാരമോ ഇന്‍ഷ്വറന്‍സ് തുകയോ കര്‍ഷകര്‍ക്ക് സമയത്ത് ലഭിക്കുന്നില്ല.
കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാതിരിക്കുകയും വന്യജീവികളുടെ അക്രമം മൂലം കൃഷി നശിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉപജീവനമാര്‍ഗമായ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് കര്‍ഷകര്‍ക്കുള്ളത്. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കി കര്‍ഷകര്‍ക്ക് ആവശ്യമായ പരീക്ഷ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകമമെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നാശം മൂലം കിട്ടേണ്ട ഇന്‍ഷ്വറന്‍സ് പരിരക്ഷ സമയബന്ധിതമായി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊടുവള്ളി വ്യാപാരി ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.വി.സബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. റഹീം താമരശേരി, വിവിധ പാര്‍ട്ടികളില്‍ നിന്ന് ജനതാദള്‍ എസ്സിലേക്ക് ചേര്‍ന്ന അമ്പതോളം ആളുകളെ കണ്‍വന്‍ഷനില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പതാക നല്കി സ്വീകരിച്ചു. പാര്‍ട്ടി സീനിയര്‍ നേതാവ് അസീസ് മണലൊടി മുഖ്യ പ്രഭാഷണം നടത്തി.