സയന്‍സ് ഓണ്‍ വീല്‍സ് ശാസ്ത്ര പ്രദര്‍ശനം സമാപിച്ചു
1264402
Friday, February 3, 2023 12:15 AM IST
താമരശേരി: പൂനൂര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ടു ദിവസങ്ങളായി നടന്ന കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (കെഎസ്സിഎസ്ടിഇ) നേതൃത്വത്തിലുള്ള സയന്‍സ് ഓണ്‍ വീല്‍സ് ശാസ്ത്ര പ്രദര്‍ശനം സമാപിച്ചു. സാമപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം നാസര്‍ എസ്റ്റേറ്റ് മുക്ക് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഖൈറുന്നിസ റഹീം അധ്യക്ഷത വഹിച്ചു.
താമരശേരി ജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ജി. മനോഹരന്, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സാജിത, ഉണ്ണികുളം പഞ്ചായത്ത് അംഗം ആനിസ ചക്കിട്ടകണ്ടി, കെഎസ്സിഎസ്ടി ഇയിലെ ഡോ. നീതു ഭാസ്കര്‍, പ്രിന്‍സിപ്പൽ ടി.ജെ. പുഷ്പവല്ലി, കെ.കെ. ഷൈജു, എ.വി. മുഹമ്മദ്, ഡോ. സി.പി. ബിന്ദു, ഹെഡ്മാസ്റ്റര് എം. മുഹമ്മദ് അഷ്റഫ്, പ്രോഗ്രാം കോഡിനേറ്റര്‍ സിറാജുദ്ദീന് പന്നിക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ശാസ്ത്ര പ്രഭാഷണ വേദിയില്‍ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ കെ. ജയറാം, എന്‍ഐടി പ്രഫസര്‍ എ. സുജിത്ത് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.