കൂരാച്ചുണ്ട്: കേന്ദ്ര സർക്കാരിന്റെ കർഷക- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ ഏപ്രിൽ അഞ്ചിന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി സിഐടിയു, എഐകെഎസ്-കെഎസ്കെടിയു എന്നീ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ കാൽനട പ്രചരണ ജാഥ നടത്തി. ശങ്കരവയലിൽ കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം സി.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി കെ.ജി. അരുൺ പ്രസംഗിച്ചു. ജാഥാ ലീഡർ സുഗുണൻ കറ്റോടി, എൻ. സുനീഷ്, ജോസ് ചെറിയൻ, അഡ്വ. പി.എം തോമസ്, എൻ.കെ. കുഞ്ഞമ്മദ്, കെ.ജെ. തോമസ്, എ.കെ.എസ്. സലീം, ഇ.എം. അവറാച്ചൻ, എ.കെ. ശിവൻ, പി.കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പൂവത്തുംചോലയിൽ നടന്ന സമാപന പൊതുയോഗം സിഐടിയു ഏരിയാ കമ്മറ്റി അംഗം വി.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. എ.സി. ഗോപി അധ്യക്ഷത വഹിച്ചു.