കോഴിക്കോട്: ലോകത്തെ നവീകരിക്കാനുള്ള ഔഷധമാണ് ദിവ്യ കാരുണ്യമെന്നും മനുഷ്യ സമൂഹങ്ങളെ ഐക്യപ്പെടുത്തി അത് ജീവിതത്തിന്റെ മുറിവുകളുണക്കുന്നുവെന്നും യാതന അനുഭവിക്കുന്നവരോടും വേദന അനുഭവിക്കുന്നവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കോഴിക്കോട് ഫൊറോന വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ.
സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തിൽ കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ നടത്തിയ 18-ാമത് 40 മണിക്കൂർ ദിവ്യ കാരുണ്യ ആരാധനയിൽ സമാപന വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വികാരി റെനി ഫ്രാൻസിസ് റോഡ്രിഗസ്, സഹവികാരി ഫാ. ജീവൻ വർഗീസ് തൈപറന്പിൽ, ഫാ. ജോൺ വെട്ടിമലയിൽ, ഡീക്കൻ അജയ് അഗസ്റ്റിൻ, പാരിഷ് കൗൺസിൽ സെക്രട്ടറി ജോളി ജെറോം എന്നിവർ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.