അനുശോചിച്ചു
1281682
Tuesday, March 28, 2023 12:18 AM IST
കൂടരഞ്ഞി: കൂടരഞ്ഞി അഭയാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ദേവസ്യ (കുഞ്ഞൂഞ്ഞ്) കുരിശുംമൂട്ടിലിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എ.എം. ജോർജ് അരുവിയിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞിയിലും പരിസര പ്രദേശങ്ങളിലും സാന്ത്വന പരിചരണ കൂട്ടായ്മകൾ രൂപീകരിയ്ക്കുന്നതിനും നടപ്പിൽ വരുത്തുന്നതിനും അദ്ദേഹം നേതൃത്വം നൽകി. സൗമ്യമായ ഇടപെടലുകളിലൂടെ ജനഹൃദയങ്ങളിൽ ഇടംകണ്ടെത്തിയ അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ വേർപാട് പാലിയേറ്റീവ് കെയർ രംഗത്ത് തീരാ നഷ്ടം തന്നെയാണെന്ന് യോഗം വിലയിരുത്തി. ബേബി വെണ്ണായിപ്പിള്ളിൽ, എത്സമ്മ മാണി, വി.എം. മാത്യു, ടാർസീസ് അത്തിയ്ക്കൽ, മിനി സന്തോഷ്, ജോസ് പുളിമൂട്ടിൽ, ബൈജു വരിയ്ക്കാനി, ടോമി ഐക്കരശ്ശേരി, മാണി വെള്ളിയേപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.