വിരുന്നുവന്ന വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
1296691
Tuesday, May 23, 2023 12:52 AM IST
കോഴിക്കോട്: ബന്ധുവീട്ടില്‍ വിരുന്നുവന്ന വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കാമ്പുറം ബീച്ചിലെ സച്ചിദാനന്ദന്റെ മകന് ശ്രീരാഗ് (17) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെ മറ്റു രണ്ടുകുട്ടികളോടൊപ്പം പുത്തൂരിലെ ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. ശ്രീരാഗ് വെള്ളത്തില്‍ മുങ്ങിത്താഴുന്നതുകണ്ട് മറ്റു കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിക്കുകയായിരുന്നു.