സ്കൂ​ട്ട​റി​ൽ മ​ദ്യ​ക്ക​ട​ത്ത് 60 കു​പ്പി​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, May 27, 2023 12:24 AM IST
നാ​ദാ​പു​രം: മാ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വി​ൽ​പ​ന​ക്കാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ മ​ദ്യ ശേ​ഖ​ര​വു​മാ​യി സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ അ​റ​സ്റ്റി​ൽ.
കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി ക​ണ​ക്ക​ന്മാ​ർ ക​ണ്ടി വീ​ട്ടി​ൽ മ​ക​ൻ ബി​നീ​ത് (35) നെ​യാ​ണ് വ​ട​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ത​റോ​ൽ രാ​മ​ച​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യി​ൽ നി​ന്ന് 500 എം​എ​ലി​ന്‍റെ 60 കു​പ്പി മ​ദ്യം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച്ച രാ​ത്രി​യി​ൽ വ​ട​ക​ര-​ത​ല​ശേ​രി ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വാ​ട്ടും താ​ഴെ ഭാ​ഗ​ത്ത് കോ​ഴി​ക്കോ​ട് ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് അം​ഗം രാ​ഗേ​ഷ് ബാ​ബു ന​ൽ​കി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.