കക്കയം-മുതുകാട് റോഡ് യാഥാർഥ്യമാക്കണമെന്ന്
1339834
Monday, October 2, 2023 12:26 AM IST
കൂരാച്ചുണ്ട്: വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം - പെരുവണ്ണാമൂഴി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കക്കയം - മുതുകാട് റോഡ് യാഥാർഥ്യമാക്കണമെന്ന് കക്കയം വാർഡ് കോൺഗ്രസ് ഐഎൻടിയുസി സംയുക്ത സമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.
ടൈഗർ പാർക്കിന്റെ കാര്യത്തിൽ അധികൃതർ അവ്യക്തത നീക്കണം. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു വേണം പദ്ധതി നടപ്പിലാക്കാനെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. കുഞ്ഞാലി കോട്ടോല അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ, ജോൺസൺ കക്കയം, ജെസി കരിമ്പനയ്ക്കൽ, ആൻഡ്രൂസ് കട്ടിക്കാന, ജോസ് വെളിയത്ത്, നിസാം കക്കയം, പത്രോസ് പന്നിവെട്ടുപറമ്പിൽ, റോയി പുല്ലൻകുന്നേൽ, ജോയി മരുതോലി എന്നിവർ പ്രസംഗിച്ചു. പാർട്ടിയിലേക്ക് പുതിയതായി കടന്നുവന്ന ജോണി പാലാട്ടിക്ക് സ്വീകരണം നൽകി.