പെൻഷനേഴ്സ് കുടുംബ സംഗമം നടത്തി
1374474
Wednesday, November 29, 2023 8:09 AM IST
മുക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാരശേരി പഞ്ചായത്ത് കുടുംബ സംഗമം നടന്നു. കാരശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം ജില്ലാ രക്ഷാധികാരി എം.പി. അസൈൻ ഉദ്ഘാടനം ചെയ്തു. എം. രവീന്ദ്രൻ അധ്യക്ഷനായി.
ലോക വെറ്ററൻസ് മീറ്റിൽ മെഡൽ നേടിയ റിട്ട. പ്രധാനാധ്യാപകൻ എം.കെ. ബാബുവിനെ പഞ്ചായത്തംഗം റുഖിയ റഹീം ആദരിച്ചു.ഡോ. വി.പി. ഗീത, എ.പി. മുരളീധരൻ എന്നിവർ ബോധവത്കരണ ക്ലാസുകൾ എടുത്തു. കെ.സി.കോയക്കുട്ടി കൈത്താങ്ങ് ധനസഹായം വിതരണം ചെയ്തു.