വിദ്യാർഥിനിയെ അശ്ലീല ആംഗ്യം കാണിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ
1425598
Tuesday, May 28, 2024 7:56 AM IST
കോഴിക്കോട്: ബസ് യാത്രക്കാരിയായ വിദ്യാർഥിനിയെ അശ്ലീല ആംഗ്യം കാണിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ.പാലക്കാട് സ്വദേശി പൂവ്വച്ചോട് പടിക്കപ്പറന്പിൽ ഷംസുദ്ദീനെ (52)യാണ് കസബ പോലിസ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം.
കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ എംബിബിഎസ് വിദ്യാർഥിനിയോടാണ് ഷംസുദീൻ മോശമായി പെരുമാറിയത്.
ബസ് സ്റ്റാൻഡിലെത്തിയപ്പോൾ അതേ ബസിലെ യാത്രക്കാരനായ ഷംസുദ്ദീൻ വിദ്യാർഥിനിയെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി ബഹളം വയ്ക്കുകയും മറ്റു യാത്രക്കാർ വിവരം പോലിസിൽ അറിയിക്കുകയുമായിരുന്നു.