പൊ​റാ​ളി-ന​ടു​ത്തൊ​ട്ടി റോ​ഡ് ടാ​റിം​ഗ് ത​ക​ർ​ന്നു
Saturday, September 7, 2024 4:31 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് പൊ​റാ​ളി-ന​ടു​ത്തൊ​ട്ടി റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ർ​ന്ന് യാ​ത്ര ദു​രി​തം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ യാ​ത്ര​ക്കാ​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ഈ ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന പൂ​വ്വ​ത്താം​കു​ന്ന് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ അ​ട​ക്കം ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളും യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണി​ത്.


ക​യ​റ്റം നി​റ​ഞ്ഞ റോ​ഡാ​യ​തി​നാ​ൽ ഇ​തു​വ​ഴി പ്ര​യാ​സ​പ്പെ​ട്ടാ​ണ് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തിന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.