കൊയിലാണ്ടി: മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ഇന്നലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ വിക്ടറി ടൈൽ ഗോഡൗണിന് സമീപമുള്ള മരത്തിൽ മരം മുറിക്കാൻ കയറിയ മൊയ്തീൻ (60) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങിയത്. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന മൊയ്തീനെ താഴെ ഇറക്കുകയുമായിരുന്നു.