മ​ന്ത്രി റി​യാ​സി​ന്‍റെ റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ് പോ​സ്റ്റ​ർ; ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Sunday, September 8, 2024 4:34 AM IST
നാ​ദാ​പു​രം : ചെ​ക്യാ​ട് -പാ​റ​ക്ക​ട​വ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന ദി​വ​സം പോ​സ്റ്റ​ർ, ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. മ​ന്ത്രി പി. ​എ.​മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ന്ന ദി​വ​സം ചെ​ക്ക്യാ​ട്‌ റോ​ഡി​ലാ​ണ് ക​രി​ങ്കൊ​ടി​യും പോ​സ്റ്റ​റും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന ചെ​ക്ക്യാ​ട് റോ​ഡ​രി​കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റും ക​രി​ങ്കൊ​ടി​യും മ​ന്ത്രി എ​ത്തു​ന്ന​തി​ന്‍റെ തൊ​ട്ട് മു​മ്പ് നീ​ക്കം ചെ​യ്തു. സി​പി​എം ശ​ക്തി കേ​ന്ദ്ര​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ സ്വ​രം ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.


നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​തെ പാ​തി വ​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. ചെ​ക്യാ​ട് - പാ​റ​ക്ക​ട​വ് റോ​ഡി​ന് മൂ​ന്ന് കോ​ടി 10 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ര​ണ്ട് കി​ലോ മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ൽ പ​ല സ്ഥ​ല​ത്തും അ​ഴു​ക്ക് ചാ​ലി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​ക​രി​ച്ചി​ട്ടി​ല്ല.