കഞ്ചാവുമായി യുവാവ് പിടിയിൽ
1459272
Sunday, October 6, 2024 5:06 AM IST
ബാലുശേരി: യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തുന്ന യുവാവ് പിടിയിൽ. മന്ദങ്കാവ് മണ്ണാംകണ്ടി മീത്തൽ ഭാസ്കരന്റെ മകൻ ശ്രീജിത്ത് (21) ആണ് മന്ദങ്കാവിൽ വച്ച് ബാലുശേരി പോലീസിന്റെ പിടിയിലായത്. 1.75 കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടികൂടി.
നടുവണ്ണൂർ ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്ന ശ്രീജിത്തിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
എസ്ഐമാരായ മുഹമ്മദ് പുതുശേരി, അബ്ദുൾ റഷീദ്, എഎസ്ഐ സുരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്, അഭിഷ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.