ലോക പേവിഷബാധ നിയന്ത്രണ ദിനാചരണം നടത്തി
1225724
Thursday, September 29, 2022 12:10 AM IST
കൽപ്പറ്റ: ലോക പേവിഷബാധ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പി. ദിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പേവിഷബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ, പ്രഥമ ശുശ്രുഷ, വാക്സിനേഷൻ എന്നീ വിഷയങ്ങളിൽ ഡോ.പി. ദിനീഷ് ക്ലാസെടുത്തു. ദിനാചരണത്തോടാനുബന്ധിച്ച് ജില്ലയിൽ ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുകയും സ്കൂളുകളിൽ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.