സ്പോർട്സ് കിറ്റുമായി കളക്ടർ എത്തിയതു കുട്ടികൾക്കു ആവേശമായി
1245905
Monday, December 5, 2022 12:46 AM IST
കൽപ്പറ്റ: ജില്ലാ കളക്ടർ എ. ഗീത നൂൽപ്പൂഴ എംആർഎസ് സന്ദർശിച്ചു. സ്പോർട്സ് കിറ്റുമായാണ് കളക്ടർ വിദ്യാലയത്തിൽ എത്തിയത്. ഇതു കുട്ടികൾക്കു ആവേശമായി. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ കളികൾക്കും ജാവലിൻ ത്രോയ്ക്കുമുള്ള സാമഗ്രികളാണ് കിറ്റിൽ ഉണ്ടായിരുന്നത്. കുട്ടികളും അധ്യാപകരും ചേർന്ന് കളക്ടറെ സ്വീകരിച്ചു. മാതൃകാ റസിഡൻഷ്യൽ വിദ്യാലങ്ങളിലെ കുട്ടികളുടെ പഠന പുരോഗതി ഉറപ്പുവരുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതൽ ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായിരുന്നു കളക്ടറുടെ സന്ദർശനം.
എഡിഎം എൻ.ഐ. ഷാജു, ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ, ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ. സുരേഷ് ബാബു, ടിഡിഒ ജി. പ്രമോദ്, സീനിയർ സൂപ്രണ്ടുമാരായ ജോയ് തോമസ്, സി.കെ. മനോജ് എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു. പ്രിൻസിപ്പൽ പി.ജി. സുരേഷ്ബാബു, മാനേജർ പി.കെ. ബാബു, ജീവനക്കാർ തുടങ്ങിയവർ എംആർഎസിലെ പഠന പ്രവർത്തനങ്ങൾ കളക്ടറുമായി പങ്കുവച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളിൽ കളക്ടറും പങ്കുചേർന്നു.