അഞ്ചാം തവണയും ഓട്ടംതുള്ളലിൽ ഒന്നാം സ്ഥാനം നേടി പുണ്യ പ്രഭാകരൻ
1247054
Friday, December 9, 2022 12:14 AM IST
മാനന്തവാടി: അഞ്ചാം തവണയും ഓട്ടം തുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തുള്ളലിൽ അപ്രമാദിത്വം സ്ഥാപിച്ചിരിക്കുകയാണ് പുണ്യ പ്രഭാകരൻ. കോവിഡിന്റെ ഇടവേളക്ക് ശേഷം നടത്തപ്പെട്ട ജില്ലാ കലോത്സവത്തിലും എച്ച്എസ്എസ് വിഭാഗം ഓട്ടം തുള്ളലിൽ ഒന്നാം സ്ഥാനം നേടി. കാക്കവയൽ ജിഎച്ച്എസ്എസ് പ്ലസ്ടു വിദ്യാഥിനിയാണ് പുണ്യ. അഞ്ച് മുതൽ ഒന്പതാം ക്ലാസ് വരെയുള്ള പഠനത്തിനിടയ്ക്കുള്ള ജില്ലാ കലോത്സവം ഓട്ടംതുള്ളൽ മത്സരത്തിൽ പുണ്യ പ്രഭാകരൻ ഒന്നാം സ്ഥാനം നേടിയിരുന്നു.
രണ്ട് വർഷത്തെ കോവിഡിനെ തുടർന്ന് ജില്ലാ കലോത്സവം നടത്തപ്പെട്ടിരുന്നില്ല. ഈ വർഷത്തെ കലോത്സവത്തിലും ഓട്ടംതുള്ളൽ മത്സരത്തിൽ പുണ്യ പ്രഭാകരനെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് താഴത്ത് വയൽപ്രഭാകരൻ നിർമല എന്നിവരുടെ മകളാണ്.