ഇടപ്പെട്ടി പള്ളിയിൽ തിരുനാൾ 27 മുതൽ
1262008
Wednesday, January 25, 2023 12:32 AM IST
കൽപ്പറ്റ: ഇടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ പിരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ 27, 28, 29 തീയതികളിൽ ആഘോഷിക്കും. 27ന് വൈകുന്നേരം 4.30ന് വികാരി റവ.ഡോ.തോമസ് ജോസഫ് തേരകം കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, സെമിത്തേി സന്ദർശനം, സ്മൃതിമണ്ഡപത്തിൽ പുതിയ രൂപം വെഞ്ചരിക്കൽ.
28ന് വൈകുന്നേരം 4.30ന് നൊവേന. 4.30ന് പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ്, വിശുദ്ധ കുർബാന, വചനസന്ദേശം. പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന, ഇടപ്പെട്ടി ഇടവകയുടെ പ്രഥമ റസിഡന്റ് വികാരി ഫാ.പോൾ ഇടയകൊണ്ടാട്ട് കാർമിനാകും.
6.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പ്രദക്ഷിണം, വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുശേഷിപ്പുകൊണ്ട് ആശീർവാദം, വാദ്യമേളം, സ്നേഹവിരുന്ന്. രാത്രി എട്ടിന് കാലിക്കട്ട് കോമഡി കന്പനിയുടെ മെഗാ സ്റ്റേജ് ഷോ-മലബാർ തമാശകൾ. 29ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. പത്തിന് കൽപ്പറ്റ ഡി പോൾ ഫൊറോന പള്ളിയിലെ ഫാ.ഷിന്റോ പുലിക്കുഴിയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. 12ന് ലദീഞ്ഞ്, പ്രദക്ഷിണം, വാദ്യമേളം, നേർച്ചഭക്ഷണം. രാത്രി ഏഴിന് കലാസന്ധ്യ.