കു​ട്ടി​ക്ക​ടു​വ ക​ഴു​ത്തി​ൽ കു​രു​ക്കു മു​റു​കി ച​ത്ത നി​ല​യി​ൽ
Wednesday, February 1, 2023 11:36 PM IST
ക​ൽ​പ്പ​റ്റ: കു​ട്ടി​ക്ക​ടു​വ​യെ ക​ഴു​ത്തി​ൽ കു​രു​ക്കു മു​റു​കി ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ൻ​മേ​നി പാ​ടി​പ്പ​റ​ന്പി​ൽ സ്വ​കാ​ര്യ​ത്തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ഒ​ന്ന​ര വ​യ​സ് മ​തി​ക്കു​ന്ന ആ​ണ്‍ ക​ടു​വ​യാ​ണ് ച​ത്ത​ത്.

ജ​ഡ​ത്തി​നു ഒ​രു ദി​വ​സ​ത്തെ പ​ഴ​ക്കം മ​തി​ക്കും. സ്ഥ​ല​ത്തെ​ത്തി​യ വ​ന​സേ​നാം​ഗ​ങ്ങ​ൾ ജ​ഡം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് സു​ൽ​ത്താ​ൻ​ബ​ത്തേ​രി ഫോ​റ​സ്റ്റ് ലാ​ബി​ലേ​ക്ക് നീ​ക്കി. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പൊ​ൻ​മു​ടി​ക്കോ​ട്ട​യി​ൽ ന​വം​ബ​റി​ൽ കു​ടു​വ​ച്ച് പി​ടി​ച്ച പെ​ണ്‍​ക​ടു​വ​യു​ടെ ര​ണ്ട് കു​ട്ടി​ക​ളി​ൽ ഒ​ന്നാ​ണ് ച​ത്ത​തെ​ന്നു സം​ശ​യ​മു​ണ്ട്. പ​ന്നി​ക്കു​ടു​ക്കി​ലാ​ണ് കു​ട്ടി​ക്ക​ടു​വ കു​ടു​ങ്ങി​യ​ത്.