എടവക പഞ്ചായത്തിന് 58.21 കോടിയുടെ ബജറ്റ്
1280337
Thursday, March 23, 2023 11:37 PM IST
മാനന്തവാടി: എടവക പഞ്ചായത്തിന് 58.98 കോടി രൂപ വരവും 58.21 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റ്. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അവതരിപ്പിച്ച ബജറ്റിൽ കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകൾക്കാണ് പ്രധാന്യം.
ഹെൽത്തി എടവക, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ, എഡ്യു എടവക, ഗ്രാമീണ റോഡുകളുടെ അഭിവൃദ്ധിക്കായിട്ടുള്ള കണക്റ്റിംഗ് എടവക, ദ്വാരകയിൽ ബഡ്സ് സ്കൂൾ, ഗോത്ര സംഗീത ട്രൂപ്പ്, ഗ്രന്ഥശാലകളെ ഇ ലൈബ്രറിയായി ഉയർത്തൽ തുടങ്ങിയവയും ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികളാണ്. പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് ആയത്ത്, ജൻസി ബിനോയ്, ബ്ലോക്ക് അംഗം ഇന്ദിര പ്രേമചന്ദ്രൻ, അംഗങ്ങായ എം.പി. വത്സൻ, സി.എം. സന്തോഷ്, ബ്രാൻ അഹമ്മദുകുട്ടി, തോട്ടത്തിൽ വിനോദ്, ഷിൽസണ്‍ മാത്യു എന്നിവർ പ്രസംഗിച്ചു.