മാനന്തവാടി: ക്ഷേമ പ്രവർത്തനങ്ങൾക്കും കുടിവെള്ള പദ്ധതികൾക്കും ഗതാഗതത്തിനും മുൻഗണന നൽകി നഗരസഭാ ബജറ്റ്. 100.27 കോടി രൂപ വരവും 99.43 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് വൈസ് ചെയർപേഴ്സണ് ജേക്കബ് സെബാസ്റ്റ്ൻ അവതരിപ്പിച്ച ബജറ്റ്.
'ജലസമൃദ്ധി' പദ്ധതിക്ക് അഞ്ച് കോടി രൂപ വകയിരുത്തി. ചെയർപേഴ്സണ് സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലേഖ രാജീവൻ, ഫാത്തിമ, പി.വി.എസ്. മൂസ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, എന്നിവർ പ്രസംഗിച്ചു.