വി​ക്ര​മ​ൻ നാ​യ​ർ​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി ഇ​ന്ന്
Wednesday, March 29, 2023 12:26 AM IST
കോ​ഴി​ക്കോ​ട്: ആ​റ​ര​പ്പ​തി​റ്റാ​ണ്ട് അ​ര​ങ്ങ് വാ​ണ നാ​ട​കാ​ചാ​ര്യ​ൻ വി​ക്ര​മ​ൻ നാ​യ​ർ​ക്ക് ഇ​ന്ന് നാ​ടി​ന്‍റെ അ​ത്യാ​ഞ്ജ​ലി​യേ​കും.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ന്ത​രി​ച്ച വി​ക്ര​മ​ൻ നാ​യ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നോ​ടെ​യാ​ണ് കു​ണ്ടൂ​പ്പ​റ​മ്പ്‌ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‌ സ​മീ​പ​മു​ള്ള ‘കൃ​ഷ്‌​ണ’​യി​ൽ എ​ത്തി​ച്ച​ത്‌. ന​ട​ൻ, സം​വി​ധാ​യ​ക​ൻ, നാ​ട​ക​സം​ഘം ഉ​ട​മ തു​ട​ങ്ങി നാ​ട​ക​ത്തി​ന്‍റെ സ​മ​സ്‌​ത മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച വി​ക്ര​മ​ൻ നാ​യ​ർ​ക്ക്‌ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തി​യ​ത്. നാ​ട​കം ത​ന്നെ ജീ​വ​ത​മാ​ക്കി​യ വി​ക്ര​മ​ൻ നാ​യ​ർ പി​ന്നീ​ട് സി​നി​മ​യി​ലും സ​ജീ​വ​മാ​യി​രു​ന്നു. പ​തി​നാ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ലാ​യി 53 പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​നൂ​റോ​ളം നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്‌. പു​തി​യ സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10.30വ​രെ കോ​ഴി​ക്കോ​ട്‌ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്‌ വ​യ്‌​ക്കും. തു​ട​ർ​ന്ന്‌ പു​തി​യ​പാ​ലം ശ്‌​മ​ശാ​ന​ത്തി​ലേ​ക്ക്‌ കൊ​ണ്ടു​പോ​വും.11.30​നാ​ണ്‌ സം​സ്‌​കാ​രം.