1.250 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Thursday, June 8, 2023 11:33 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റി​ൽ 1.250 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. താ​മ​ര​ശേ​രി ഉ​ണ്ണി​ക്കു​ളം പൂ​ളൊ​ന്നു​ക​ണ്ടി മു​ഹ​മ്മ​ദ് ശു​ഹൈ​ബി​നെ​യാ​ണ്(23) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. അ​നൂ​പും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.
മൈ​സൂ​രു-​കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഷാ​ജി, അ​രു​ണ്‍ പ്ര​സാ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ജ്യോ​തി​സ് മാ​ത്യു, ഡ്രൈ​വ​ർ എം.​എം. ജോ​യി എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.