എംഎൽഎയുടെ ഇടപെടൽ: മാവേലി സ്റ്റോറിനു വാടക നൽകാൻ അനുമതി
1431017
Sunday, June 23, 2024 6:00 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരിൽ ആരംഭിക്കുന്ന മാവേലി സ്റ്റോറിനു പഞ്ചായത്തിന്റെ തനതു ഫണ്ടിൽനിന്നും വാടക കൊടുക്കാം. ഇതിനുതകുന്ന ഉത്തരവ് തദ്ദേശഭരണ കോ ഓർഡിനേഷൻ കമ്മിറ്റി പുറപ്പെടുവിച്ചു.
മൂന്നാമത് തുടങ്ങുന്ന മാവേലി സ്റ്റോറിന്റെ വാടക നൽകാനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനു ഒരു ലക്ഷം രൂപ സപ്ലൈകോ അക്കൗണ്ടിൽ അടയ്ക്കാനും പഞ്ചായത്ത് അനുമതി തേടിയിരുന്നു. ഇക്കാര്യം ജനുവരി 22ലെ കോഓർഡിനേഷൻ കമ്മിറ്റി ചർച്ച ചെയ്തെങ്കിലും അനുമതി നൽകിയില്ല.
ഇതേത്തുടർന്നു വിഷയത്തിൽ ഇടപെട്ട ഐ.സി. ബാലകൃഷ്ണൻ എംഎൽഎ വകുപ്പു മന്ത്രിക്കും കോ ഓർഡിനേഷൻ കമ്മിറ്റിക്കും കത്ത് നൽകി. ഇതേത്തുടർന്നാണ് കോ ഓർഡിനേഷൻ കമ്മിറ്റി വീണ്ടും യോഗം ചേർന്ന് ഉത്തരവ് ഇറക്കിയത്.