ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ദു​ര​ന്തം: ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി
Friday, August 9, 2024 5:35 AM IST
മാ​ന​ന്ത​വാ​ടി: ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രെ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ സ്ഥ​ല​ത്തെ വി​മ​ണ്‍​സ് വ​ർ​ക്കിം​ഗ് ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി.

63 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തെ​ങ്കി​ൽ ഇ​തു​വ​രെ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളെ താ​ത്കാ​ലി​ക​മാ​യി ഇ​വി​ടേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്കാം എ​ന്ന് കാ​ണി​ച്ചു​കൊ​ണ്ട് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.


പു​തി​യ കെ​ട്ടി​ട​ത്തി​ൽ കു​ടി​വെ​ള്ള​സൗ​ക​ര്യ​വും മു​റി​ക​ളും ബാ​ത്ത്റൂം സൗ​ക​ര്യ​വും ല​ഭ്യ​വു​മാ​ണ്. 2021ൽ ​നി​ർമാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ കെ​ട്ടി​ടം ഇ​തു​വ​രെ​യും തു​റ​ന്നു ന​ൽ​കി​യി​ട്ടി​ല്ല.